തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരം പറയണം

Monday 17 November 2025 8:42 PM IST

പയ്യാവൂർ: 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പുതിയ വോട്ടർ പട്ടിക തയാറാക്കണമെന്ന ഉത്തരവിലൂടെ ഇതിനുശേഷം നടത്തിയ പട്ടിക പരിഷ്‌ക്കരണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് കമ്മിഷൻ തന്നെ കുറ്റസമ്മതം നടത്തുകയാണെന്ന് കെ.എസ്.എസ്.പി.എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. അനാവശ്യമായ ജോലി സമ്മർദം നൽകി ബിഎൽ.ഒയുടെ ജീവനെടുത്തതിന് കമ്മീഷൻ ഉത്തരം പറയണം.എസ്‌.ഐ.ആർ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ കമ്മീഷൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.ചന്ദ്രാംഗതൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി.കുഞ്ഞുമൊയ്തീൻ, സെക്രട്ടറി കെ.ബാബു, ടി.ടി.സെബാസ്റ്റ്യൻ, കെ.സി.ജോൺ, ഡോ.വി.എ.അഗസ്റ്റിൻ, പി.വി.പദ്മനാഭൻ, ജോസ് അഗസ്റ്റിൻ, കെ.ദിവാകരൻ, അപ്പു കണ്ണാവിൽ, പി.ജെ.സ്‌കറിയ, എം.എം.ലീല, പി.സി.മറിയാമ്മ, ഭാഗ്യലക്ഷ്മി എന്നിവർ പ്രസംഗിച്ചു.