ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന

Monday 17 November 2025 8:44 PM IST

കണ്ണൂർ:ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ കലോത്സവത്തിന്റെ പ്രധാന വേദികളിലും പാചകശാലയിലും, സ്റ്റോർ റൂം, കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ഇടങ്ങളിലും ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നു.

കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് ഭക്ഷ്യ പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിച്ച് പഴകിയ മിൽക്ക്, ഐസ് ക്രീം, ഫ്രൂട്സ് ഉൾപ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു.ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ,​ ജലഗുണനിലവാര പരിശോധന റിപ്പോർട്ട് എന്നിവ പരിഹരിക്കാൻ കടയുടമസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പ്രധാന വേദികൾക്ക് സമീപമുള്ള ഭക്ഷ്യ പാനീയ സ്ഥാപനങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും.ടെക്നിക്കൽ അസിസ്റ്റന്റ് കെ.ജി.ഗോപിനാഥൻ, എം.ബി.മുരളി പാപ്പിനിശ്ശേരി ഹെൽത്ത് സൂപ്പർവൈസർ എം.കെ.രാജു , ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.അജയകുമാർ നേതൃത്വം നൽകി.