കമ്മിറ്റി ഓഫീസ് തുറന്നു
Tuesday 18 November 2025 1:51 AM IST
തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്‌സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന കമ്മിറ്റി ഓഫീസ് പെരുമ്പഴത്തൂർ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ജനറൽ സെക്രട്ടറി കെ.എസ്.ശിവരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാവുവിള അൻസാർ, തൊഴുക്കൽ സാബുലാൽ, തിരുവല്ലം ഉദയൻ, അഡ്വ.ബാലജി സുബ്രഹ്മണ്യൻ, അഡ്വ.നിഷാദ് കായ്പ്പാടി, ആൽബർട്ട് ജോൺ, പോത്തൻകോട് ഹസൻ തുടങ്ങിയവർ പങ്കെടുത്തു.