'വില്ലേജ് ലീഗ് 2025'ന് സമാപനം

Tuesday 18 November 2025 2:42 AM IST

തൊടുപുഴ: വില്ലേജ് ഇന്റ്ർ നാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച 'വില്ലേജ് ലീഗ് ഫസ്റ്റ് എഡിഷൻ' സ്‌പോർട്സ് ഫെസ്റ്റിന് ആവേശോജ്ജ്വലമായ സമാപനം. ആൺകുട്ടികളുടെ വിഭാഗം ബാസ്‌ക്കറ്റ്‌ബോൾ ഫൈനലിൽ സേക്രട്ട് ഹാർട്ട് പബ്ലിക് സ്‌കൂൾ കിളിമലയെ പരാജയപ്പെടുത്തി കാർമൽ സി.എം.ഐ പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനത്തിന് അർഹരായി. പെൺകുട്ടികളുടെ വിഭാഗം സെന്റ് ഫിലോമിനസ് പബ്ലിക് സ്‌കൂൾ ഇലഞ്ഞിയെ പരാജയപ്പെടുത്തി സേക്രട്ട് ഹാർട്ട് പബ്ലിക് സ്‌കൂൾ കിളിമല ഒന്നാം സ്ഥാനം നേടി. ജൂനിയർ ഫുട്‌ബോൾ വിഭാഗത്തിൽ മേരിലാൻഡ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി ചോയ്സ് സ്‌കൂൾ എറണാകുളം ഒന്നാം സ്ഥാനത്തിന് അർഹരായി. സീനിയർ വിഭാഗം ഫുട്‌ബോൾ മത്സരത്തിൽ ഇലാഹിയ പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴയെ പരാജയപ്പെടുത്തി വില്ലേജ് ഇന്റ്ർനാഷണൽ സ്‌കൂൾ ഒന്നാം സ്ഥാനത്തിന് അർഹരായി.ഫിബ കമ്മീഷണർ ഡോ. പ്രിൻസ് മറ്റം, ഇടുക്കി ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി,ഫാ. ബികിൽ അവിഞ്ഞാനിയിൽ, സ്‌കൂൾ സി.ഒ.ഒ അരവിന്ദ് മലയാറ്റിൽ, പ്രിൻസിപ്പൽ സജീ വർഗീസ്, വൈസ് പ്രിൻസിപ്പൽ രശ്മി വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ മത്സരങ്ങളിലായി മുപ്പതോളം ടീമുകളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.