കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ

Tuesday 18 November 2025 12:12 AM IST

തശൂർ: യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് ജില്ലാ പഞ്ചായത്തിലെയും കോർപറേഷനിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിൽ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോബി ആലപ്പാട്ട് മത്സരിക്കും. കോർപറേഷനിൽ പറവട്ടാനി ഡിവിഷനിൽ ലാൽ കെ.ജയിംസ്, എൽത്തുരുത്ത് ഡിവിഷനിൽ ജീൻസ് ജോർജ് എന്നിവർ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അറിയിച്ചു. യോഗത്തിൽ ഡെപ്യുട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി.പോളി, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇട്ട്യേച്ചൻ തരകൻ, തോമസ് ആന്റണി, സി.ജെ.വിൻസന്റ് എന്നിവർ സംസാരിച്ചു.