കിടപ്പുരോഗികൾക്ക് വീടുകളിൽ മസ്റ്ററിംഗ്

Tuesday 18 November 2025 12:13 AM IST

തൃശൂർ: കിടപ്പുരോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്തു കൊടുക്കാറുണ്ടെന്ന് അളഗപ്പനഗർ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ അംഗം വി. ഗീത രജിസ്റ്റർ ചെയ്ത കേസിലാണ് അളഗപ്പനഗർ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചത്. അളഗപ്പനഗറിലുള്ള രണ്ട് അക്ഷയകേന്ദ്രങ്ങൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു. മസ്റ്ററിംഗിന് വേണ്ടി വാർഡുകളിൽ ക്യാമ്പുകൾ നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആൾ കേരള നിയമസഹായ വേദി പ്രസിഡന്റ് മുരുകൻ വെട്ടിയാട്ടിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.