കുടിവെള്ളം പാഴാകുന്നു
Tuesday 18 November 2025 12:14 AM IST
പട്ടിക്കാട്: കണ്ണാറ ചീനിക്കടവ് റോഡിലൂടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആഴ്ചകളായി റോഡിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. വെള്ളം ഒഴുകാൻ തുടങ്ങിയതോടെ പലയിടത്തും റോഡ് തകർന്നുതുടങ്ങി. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. പഞ്ചായത്തിന്റെ പലഭാഗത്തും സമാനമായ നിലയിൽ പൈപ്പ് ലൈൻ തകർന്ന് കുടിവെള്ളം പാഴാകുന്നതായി പരാതികളുണ്ട്. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ. ചീനിക്കടവ് റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി സഞ്ചാരയോഗ്യമല്ലാതായിരുന്നു. സേവാഭാരതി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കാടുവെട്ടിത്തെളിച്ചത്.