കർമശ്രേഷ്ഠ പുരസ്‌കാരം
Tuesday 18 November 2025 12:15 AM IST
തൃശൂർ: ഗുരുവായൂർ എകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂർ നൽകുന്ന കർമശ്രേഷ്ഠ പുരസ്‌കാരം കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്.നായർക്ക് നൽകും. ഡിസംബർ ഒന്നിന് രാവിലെ 9.30ന് രുക്മിണി റീജൻസിയിൽ നടക്കുന്ന ഏകാദശി സാംസ്‌കാരിക സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരിയാണ് പുരസ്‌കാരം സമ്മാനിക്കുക. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിക്കും. ഡോ. ഡി.എം.വാസുദേവൻ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ പൈതൃകം ഏകാദശി സാംസ്‌കാരികോത്സവ സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, ജനറൽ കൺവീനർ ഡോ. കെ.ബി.പ്രഭാകരൻ, ശ്രീകുമാർ പി.നായർ, മണലൂർ ഗോപിനാഥ്, മധു കെ.നായർ എന്നിവർ പങ്കെടുത്തു.