അനധികൃത മണ്ണടിയ്ക്കൽ വ്യാപകമാകുന്നു
Tuesday 18 November 2025 12:21 AM IST
കോട്ടയം : കുമരകം ചെങ്ങളം റോഡിൽ മൂന്ന് മൂലക്കവലയ്ക്ക് സമീപം കൃഷിയിറക്കിയ പാടശേഖരത്തിൽ മണ്ണടിയ്ക്കൽ വ്യാപകമാകുന്നു. ഇതിനോട് ചേർന്ന് നിർമ്മാണ പ്രവർത്തനവും നടക്കുന്നുണ്ട്. കൃഷിയുടെ മറവിലാണ് അനധികൃത കെട്ടിട നിർമ്മാണവും മണ്ണടിയ്ക്കലും നടക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.