'മെട്രോ റെയിൽ നീട്ടണം'
Tuesday 18 November 2025 12:27 AM IST
തൃശൂർ: പൊതുഗതാഗത സംവിധാനത്തിലെ ഗതാഗതതടസം വ്യാപാരമേഖലക്ക് തിരിച്ചടിയാകുന്നതിനാൽ ആലുവയിൽ നിന്നും മെട്രോ റെയിൽ തൃശൂരിലേക്ക് ദീർഘിപ്പിച്ച് യാത്രാക്ലേശം കുറയ്ക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. സി.ബിജുലാൽ, ജി.കെ.പ്രകാശ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി അമ്പാടി ഉണ്ണികൃഷ്ണൻ(പ്രസിഡന്റ്), വി.ആർ.സുകുമാർ (സെക്രട്ടറി) ഏ.സി.ജോണി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.