ധർണ നടത്തി
Tuesday 18 November 2025 2:30 AM IST
തിരുവനന്തപുരം: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സർക്കിൾ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യ സെക്രട്ടറി എൻ.സനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.സംഘടനാനേതാക്കളായ വി.സുരേഷ്,ജി.ആർ.പ്രമോദ്,ഷിനു റോബർട്ട്,ജി.ശ്രീകുമാർ,എസ്.ബി.എസ് പ്രശാന്ത്, സി.പി.രാധാകൃഷ്ണൻ, പി.വി.ജോസ്, ഡി.വിനോദ് കുമാർ,എസ്.സജീവ് കുമാർ,എൻ.നിഷാന്ത്,സി.ബി.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഹരികുമാർ,വൈസ് പ്രസിഡന്റ് കെ.ജി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.