പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Tuesday 18 November 2025 1:38 AM IST
മലയിൻകീഴ് : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
പീഡിപ്പിച്ച മണക്കാട് നെടുങ്കാട് കരമന ആനത്താനം കണ്ടച്ചവിളാകത്ത് വീട്ടിൽ എസ്.നന്ദുവിനെ(26)വിളപ്പിൽശാല പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ ജി.എസ്. സജി,സീനിയർ സി.പി.ഒ.മാരായ അജി,അഖിൽ, സി.പി.ഒ.സുമേഷ് എന്നിവരടങ്ങിയ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.