നോവൽ പ്രകാശനം
Tuesday 18 November 2025 3:02 AM IST
ആലപ്പുഴ : നൈന മണ്ണഞ്ചേരിയുടെ 'പ്രണയ മുന്തിരികൾ ' എന്ന നോവലിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി മുൻചെയർമാൻ പ്രേംകുമാർ നിർവ്വഹിച്ചു.. നിമാ ബുക്സ് വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെണ്ണില വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. തലയിൽ മനോഹരൻ , ഡോ. രാജാവാര്യർ, ഡോ.റെജി.ഡി. നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ , ഇന്ദുലേഖ വാസുകി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.