ബി.ജെ.പി പദയാത്ര
Tuesday 18 November 2025 1:24 AM IST
കുട്ടനാട്: മാറാത്തത് ഇനി മാറും എന്ന ക്യാമ്പയിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ കാവാലം പഞ്ചായത്ത് കുന്നുമ്മയിൽ നടന്ന വികസിത സന്ദേശ പദയാത്ര കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. ഒ. ബി. സി മോർച്ച മണ്ഡലം പ്രസിഡന്റ് പി. വി വിനോദ് അദ്ധ്യക്ഷനായി. ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡൻ്റ് സി.എൽ. ലെജുമോൻ മുഖ്യപ്രഭാഷണവും മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി.ഷാജി ആമുഖ പ്രഭാഷണവും നടത്തി. പഞ്ചായത്ത് സംയോജകൻ രാജീവ് കുന്നുമ്മ, പി.ഉദയപ്പൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി രാജേശ്വരി, എം. ജെ ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു