പട്ടിക വർഗ കോളനി സന്ദർശിച്ചു
Tuesday 18 November 2025 2:28 AM IST
ആലപ്പുഴ: ഗോത്ര, വർഗ കോളനിയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനായി സന്ദർശനം നടത്തി. ജില്ലാ നിയമ സേവന അതോറിറ്റി പ്രതിനിധി ബി.ബിന്ദു ഭായിയാണ് ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് സമീപമുള്ള അവുലുക്കുന്ന് പട്ടിക വർഗ കോളനി സന്ദർശിച്ചത്.9 ളം കുടുംബങ്ങളിലായി 15 ഓളം അംഗങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ക്ഷേമം ഉറപ്പുവരുത്തേണ്ട പ്രൊമോട്ടർ, ആശാ വർക്കർമാർ എന്നിവർ കോളനിയിൽ എത്താറില്ലെന്ന് അംഗങ്ങൾ പരാതി പറഞ്ഞു.കോളനി നിവാസികളുടെ ക്ഷേമം ഉറപ്പു വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്ന് കാട്ടി നിയമ സേവന അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബി.ബിന്ദു ഭായ് അറിയിച്ചു.