പി.എസ്.ശ്രീധരൻ അനുസ്മരണം
Tuesday 18 November 2025 1:30 AM IST
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല നേതാവ് പി.എസ് ശ്രീധരന്റെ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് പ്രസിഡന്റ് എസ്.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മുഹമ്മദ് യൂനൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി നരേന്ദ്രൻ നായർ, പി.കെ വിലാസിനി, വി.പി. ശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു തുടർന്ന് കെ.എസ് എസ് പി.യു ജില്ലാ മന്ദിരത്തിൽ പി.എസ് ശ്രീധരന്റെ ഫോട്ടോ അനാച്ഛാദനം ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള നിർവഹിച്ചു.