അനുസ്മരണവും പൊതുയോഗവും

Tuesday 18 November 2025 1:30 AM IST

കായംകുളം: കേരള തണ്ടാൻ മഹാസഭ 41ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മുൻ ജനറൽ സെക്രട്ടറി വി.വി.ഗംഗാധരന്റെ 26-ാമത് അനുസ്മരണവും പൊതുയോഗവും നടത്തി. ശാഖ പ്രസിഡന്റ് സുനിൽ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സഭാ ഡയറക്ടർ ബോർഡംഗം പ്രമോജ്.എസ്.ധരൻ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബിജു.ജി.ധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗം വീണാറാണി സ്വാഗതവും രഞ്ചു വിശ്വകുമാർ നന്ദിയും പറഞ്ഞു.

ദേവികുളങ്ങര പഞ്ചായത്തിൽ കൂടുതൽ സീറ്റുകളിൽ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു .