തദ്ദേശ തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

Tuesday 18 November 2025 12:58 AM IST
ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ ആയുധ ലൈസന്‍സ് ഉടമകള്‍ ആയുധങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സുകളില്‍ ഉള്‍പ്പെട്ടവ, ബാങ്കുകളിലെ സുരക്ഷാ ഗാര്‍ഡുമാര്‍/റീട്ടെയിനറായി ജോലി ചെയ്യുന്നവര്‍, പ്രത്യേക അപേക്ഷ പ്രകാരം ഇളവ് അനുവദിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ സറണ്ടര്‍ ചെയ്യണം. തുടര്‍നടപടികള്‍ക്കായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവിമാരെ ഉള്‍പ്പെടുത്തി സ്‌ക്രീനിംഗ് കമ്മിറ്റിയും രൂപവത്കരിച്ചു.