വിജയ്‌ക്ക് കൈകൊടുക്കാൻ കോൺഗ്രസ് രഹസ്യ നീക്കം
Tuesday 18 November 2025 1:31 AM IST
സൂപ്പർതാരം വിജയ്‌യുടെ ടി.വി.കെയുമായി സഖ്യംചേരാൻ തമിഴ്നാട് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന നേതാക്കളിൽ ചിലർ വിജയ്‌യുമായി രണ്ടു തവണ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഡി.എം.കെയിൽ നിന്ന് അവഗണ നേരിടുന്നതിലുള്ള അമർഷം കോൺഗ്രസിനുണ്ട്. ഇതാണ് പുതിയ നീക്കത്തിനു കാരണമെന്ന് ഒരു വിഭാഗംനേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സീറ്റ് വിഭജന ചർച്ചകളിൽ അണ്ണാ ഡി.എം.കെ ജയിച്ച സീറ്രുകൾ കോൺഗ്രസിന് നൽകാൻ ഡി.എം.കെ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.