പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Tuesday 18 November 2025 12:48 AM IST
ആറൻമുള : പോക്സോ കേസിൽ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ ആറൻമുള പൊലീസ് അതിസാഹസികമായി പിടി കൂടി ഇടയാറൻമുള എരുമക്കാട് സ്വദേശിയായ മോഡിയിൽവീട്ടിൽ സുരേഷ് എം കെ (52) ആണ് പിടിയിലായത്. കുട്ടികളെ ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 2022 ൽ ആറൻമുള പൊലീസ് ഇൻസ്‌പെക്ടർ മനോജ് സി.കെ രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. ആറൻമുള പൊലീസ് ഇൻസ്‌പെക്ടർ പ്രവീൺ വി.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ,ഹരികൃഷ്ണൻ, വിഷ്ണു, ജിഷ്ണു എ.പി.,അനീഷ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു.