വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ
വെഞ്ഞാറമൂട് : ചെസ് പഠിക്കാനെത്തിയ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. വെഞ്ഞാറമൂട് വയ്യേറ്റ് മിറക്കൾ ചെസ് അക്കാഡമിയെന്ന സ്ഥാപനം നടത്തുന്ന പുല്ലമ്പാറ മേലാറ്റുമൂഴി പന്തപ്ലാവിക്കോണം കൂവപ്പറമ്പ് വീട്ടിൽ വിജേഷാണ് (41) അറസ്റ്റിലായത്. 14 വയസുള്ള ആൺകുട്ടിയാണ് അതിക്രമത്തിനിരയായത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂളിലെ അദ്ധ്യാപകർ കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ വിജേഷ്