പനങ്ങോട്ടേലയിൽ ശാലിനി സനിൽ തന്നെ
Tuesday 18 November 2025 1:42 AM IST
നെടുമങ്ങാട്: സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ മഹിളാ നേതാവിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല വാർഡിൽ മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശാലിനി സനിൽകുമാറിനെ (36) സ്ഥാനാർത്ഥിയായി തീരുമാനിച്ചതായി ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ.റെജികുമാർ വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റൊരു വനിതയെ സ്ഥാനാർത്ഥിയാക്കാൻ തനിക്കെതിരെ ചില പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തിയതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ശാലിനി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.