ശ്രീനാദേവി കുഞ്ഞമ്മ കോൺ. സ്ഥാനാർത്ഥി
Tuesday 18 November 2025 1:55 AM IST
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേർന്നു. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്റ് സണ്ണി ജോസഫിനെയും കന്റോൺമെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കണ്ടു. തുടർന്ന് പത്തനംതിട്ട ഡി.സി.സി ഓഫീസിലെത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
സി.പി.ഐ നേതാവായിരുന്ന ശ്രീനാദേവി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ഇതേ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അഴിമതിക്കെതിരെ നിലപാട് എടുത്തതിന്റെ പേരിലാണ് തന്നെ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.