ലീഗ് നേതാവ് പോക്കർ പാർട്ടി വിട്ടു

Tuesday 18 November 2025 2:04 AM IST

കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ യു.പോക്കർ പാർട്ടി വിട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും സി.പി. എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻ നല്ലളം വാർഡിലേക്ക് ലീഗ് സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് നേരത്തെ പേരുകേട്ട ആളാണ് പോക്കർ. എന്നാൽ സ്ഥാനാർത്ഥിത്വവുമായി തന്റെ രാജിക്ക് ബന്ധമില്ലെന്നും കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്നും പോക്കർ പറഞ്ഞു.