അനീഷിന്റെ ആത്മഹത്യ: കർശന നടപടി വേണം
Tuesday 18 November 2025 2:21 AM IST
തിരുവനന്തപുരം: ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി ബി.എൽ.ഒമാർ നടത്തുന്ന സമരത്തിന് കോൺഗ്രസ് പിന്തുണ നൽകും. അമിത ജോലിഭാരവും സി.പി.എമ്മിന്റെ ഭീഷണിയുമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം അനീഷിന്റെ ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.