അന്യസംസ്ഥാന തൊഴിലാളി സംഗമം
Tuesday 18 November 2025 3:58 AM IST
ചങ്ങനാശേരി: ക്രിസ്തീയ പാരമ്പര്യത്തിൽ അതിഥി ദൈവത്തിന്റെ രൂപമാണെന്നും ജീവിതത്തിൽ എത്ര പ്രയാസങ്ങൾ വന്നാലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്നും ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ഈശോമിശിഹായുടെ ജനനത്തിന്റെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ സർവ സേവാ സംഘത്തിന്റെ സഹകരണത്തോടെ ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. വികാരി ജനറൽ മോൺ. മാത്യു ചങ്ങങ്കരി അദ്ധ്യക്ഷത വഹിച്ചു. ഫാ.റ്റെജി പുതുവീട്ടിക്കളം, ഫാ.ജിജോ മാറാട്ടുകളും, ഫാ.ബാബു, ഫാ.ലിജോ ചമ്പക്കുളത്തിൽ, ഫാ.ഷിജു, ഷെവിലിയർ സിബി വാണിയപ്പുരക്കൽ, എൻ.പി ജോസഫ്, സോളിമ്മ തോമസ് എന്നിവർ പങ്കെടുത്തു.