നല്ലയിനം നെൽവിത്തുകൾ വിതരണം ചെയ്യണം
Tuesday 18 November 2025 4:21 AM IST
ചങ്ങനാശേരി: അടുത്തകൃഷിക്കുള്ള മേൽത്തരം ഗുണമേന്മയുള്ള നെൽവിത്തുകൾ കൃഷിക്കാർക്കു ആവശ്യമുള്ളതത്രയും വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് ചങ്ങനാശേരി ടൗൺ മണ്ഡലം യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബിച്ചൻ പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യംപറമ്പിൽ വിഷയാവതരണം നടത്തി. ഭാരവാഹികളായ ബേബിച്ചൻ മറ്റത്തിൽ, കെ.പി മാത്യു, രാജു കരിങ്ങണാമറ്റം, അപ്പിച്ചൻ എഴുത്തുപ്പള്ളിക്കൽ, തോമസ് കുട്ടംമ്പേരൂർ, ജോൺസൺ കൊച്ചുതറ, തങ്കച്ചൻ തൈക്കളം, ലൂയിസ് മാവേലി തുരുത്തേൽ, ബേബിച്ചൻ തടത്തിൽ, ബാബു എന്നിവർ പങ്കെടുത്തു.