ശിശുദിനാഘോഷം നടത്തി
Tuesday 18 November 2025 4:21 AM IST
കോട്ടയം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ടി.സി. ജലജ മോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ആഷ മോഹനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, ജില്ലാ വനിതാശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ അഞ്ജു എസ്. നായർ, ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രഥമാധ്യാപകൻ ടി. ജയകുമാർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ.ആർ.സി. പ്രൊജക്ട് അസിസ്റ്റന്റ് പി.എ. റസീന എന്നിവർ പ്രസംഗിച്ചു.