ബിജെപി കോട്ടയം ഈസ്റ്റ് ജില്ലയിലെ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പൊൻകുന്നം: ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ ഘടകത്തിന്റെ പരിധിയിലെ 13 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ പൊൻകുന്നത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഈസ്റ്റ് ജില്ലയിലെ ഡിവിഷനുകളും സ്ഥാനാർത്ഥികളും കുറിച്ചി ശൈലജ സോമൻ, തൃക്കൊടിത്താനം വി.വി.വിനയകുമാർ, വാകത്താനം രവീന്ദ്രനാഥ് വാകത്താനം, പുതുപ്പള്ളി ടിന്റു മനോജ്, അയർക്കുന്നം രമ്യാ കിഷോർ, തലനാട് പി.വി.ലാലി, പാമ്പാടി മഞ്ജു പ്രദീപ്, കങ്ങഴ ഐ.ജി.ശ്രീജിത്ത്, പൊൻകുന്നം അഖിൽ രവീന്ദ്രൻ, കാഞ്ഞിരപ്പള്ളി കെ.വി.നാരായണൻ, എരുമേലി ടി.അശ്വതിദേവി, മുണ്ടക്കയം ഷീബാ രാജു, പൂഞ്ഞാർ അഡ്വ. ബീന ഫ്രാൻസിസ്.
ബിജെപി ഈസ്റ്റ് ജില്ലാ ഓഫീസ് ശ്രീധരീയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.സി.അജികുമാർ, അഖിൽ രവീന്ദ്രൻ, ജില്ലാസെക്രട്ടറി ജി.ഹരിലാൽ എന്നിവരും പങ്കെടുത്തു.