ജില്ലാ പഞ്ചായത്ത് : ഇതാ എൽ.ഡി.എഫ് സ്ഥാനാർത്ഥിമാർ

Tuesday 18 November 2025 4:28 AM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭാ, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം ഇടതു മുന്നണി സ്ഥാനാർത്ഥി ലിസ്റ്റായി. സ്ഥാനാർത്ഥികളെ അതാത് സ്ഥലങ്ങളിൽ പ്രഖ്യാപിക്കും. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളെല്ലാം നോമിനേഷൻ സമർപ്പിക്കുമെന്ന് ജില്ലാ കൺവീനർ ലോപ്പസ് മാത്യൂ, സി.പിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ ,സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു.ഡി.എഫിൽ സീറ്റ് വിഭജനമായെങ്കിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് തർക്കം തുടരുകയാണ്. ഇന്നോ നാളെയോ മുഴുവൻ സ്ഥാനാർത്ഥികളുടെ പേരുവിവരം പുറത്തുവിടുമെന്ന് നേതാക്കൾ അറിയിച്ചു .

എൻ.ഡിഎയിലും ബി.ജെ.പി ബി.ഡി.ജെ.എസ് സീറ്റ് വിഭജനമായി. അന്തിമ സ്ഥാനാർത്ഥി പട്ടികയായില്ല.

ജില്ലാ പഞ്ചായത്ത്

എൽഡിഎഫ് സ്ഥാനാർത്ഥികൾ

സി.പിഎം

പാമ്പാടി

-ഡാലി റോയി

മുണ്ടക്കയം

-കെ.രാജേഷ്

പുതുപ്പള്ളി

-പ്രീതി എൽസാ ജേക്കബ്ബ്

കുറിച്ചി-

സുമാ എബി

കുമരകം-

അഡ്വ.അഗ്രിസ് സദാശിവൻ

തൃക്കൊടിത്താനം

മഞ്ചു സുജിത്ത്

തലയാഴം

-ആനന്ദ് ബാബു

വെള്ളൂർ

-രഞ്ചുഷ ഷൈജി

പൊൻകുന്നം

-ബി.സുരേഷ്‌ കുമാർ

കേരളാകോൺഗ്രസ് എം

കാഞ്ഞിരപ്പള്ളി

ജോളി മടുക്കക്കുഴി

കിടങ്ങൂർ

-നിമ്മി ട്വിങ്കിൾ

ഉഴവൂർ

-ഷിബി മത്തായി

കടുത്തുരുത്തി

-സൈനമ്മ ഷാജു

.എരുമേലി

-ഷിജിമോൾ തോമസ്

ഭരണങ്ങാനം

-പെണ്ണമ്മ ജോസഫ്'

കുറവിലങ്ങാട്

-പി.സി.കുര്യൻ

പൂഞ്ഞാർ

-മിനി സാവിയോ

അതിരമ്പുഴ

-ജിം അലക്‌സ്

അയർക്കുന്നം

-ജിലു ജോൺ (പൊതു സ്വതന്ത്ര)

സി.പി.ഐ

കങ്ങഴ

-ഹേമതല പ്രേംസാഗർ

വാകത്താനം

-ഡോ.ജയ്മോൻ പി ജേക്കബ്ബ്

എരുമേലി

-ഷിജിമോൾ തോമസ്

വൈക്കം

-എം.കെ.രാജേഷ്