ബാറിൽ വടിവാളുമായെത്തി ആക്രമണം; കൊച്ചിയിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Tuesday 18 November 2025 11:50 AM IST

കൊച്ചി: ബാറിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിലെ യുവതിയടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. കൊച്ചി വൈറ്റിലയിലെ ബാറിലായയിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്‌ചയാണ് വൈറ്റിലയിലെ ബാറിൽ വടിവാളടക്കമുള്ള മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. യുവതിയടക്കമുള്ള അഞ്ചംഗ സംഘം ബാറിൽ മദ്യപിക്കുന്നതിനിടെ ഒരു മദ്ധ്യവയസ്‌കനുമായി തകർക്കത്തിലായി. ഇത് കണ്ട ബാർ ജീവനക്കാരൻ ഇവരെ പിന്തിരിപ്പിക്കാനെത്തി. ഇതോടെ സംഘം ബാർ ജീവനക്കാരനെ മർദിച്ചു. തുടർന്ന് ബാറിൽ നിന്ന് മടങ്ങിയ സംഘം വീണ്ടും അഞ്ചുതവണ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.