'അല്ലേലും ഉപ്പുള്ള വെള്ളത്തിൽ കിടക്കാൻ ഒരു പ്രത്യേക സുഖ...'; സ്വിം സ്യൂട്ടിൽ ഗ്ലാമറസായി അമേയ മാത്യു
കരിക്ക് വെബ്സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാത്യു. ആട് 2, ദ പ്രീസ്റ്റ്, തിമിരം, വുൾഫ് എന്നീ ചിത്രങ്ങളിലും അമേയ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൂടാതെ മേക്കോവർ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും അമേയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമേയ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്വിം സ്യൂട്ടിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് അമേയ പങ്കുവച്ചത്. 'അല്ലേലും ഉപ്പുള്ള വെള്ളത്തിൽ കിടക്കാൻ ഒരു പ്രത്യേക സുഖ' എന്ന അടിക്കുറിപ്പോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവ് കിരണും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 'കുറച്ചു മുളക് പൊടീം മഞ്ഞപ്പൊടീം കൂടെ ഇട്ട് അമേയ കറി ഉണ്ടാക്കെന്നെ' എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.