ഹരിതചട്ടം കർശനമാക്കും
Wednesday 19 November 2025 12:36 AM IST
ചങ്ങനാശേരി : തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമാക്കാനൊരുങ്ങി ചങ്ങനാശേരി നഗരസഭ. സ്ഥാനാർത്ഥികളും, രാഷ്ട്രീയപാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി.വി.സി, പോളിസ്റ്റർ, നൈലോൺ കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക്കോറ്റിംഗ് ഉള്ള തുണികൾ, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശം, പ്ലാസ്റ്റിക്ക് കോട്ടിംഗുള്ള പുന:ചക്രമണം സാദ്ധ്യമല്ലാത്ത സാമഗ്രികളും ഒഴിവാക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്ന് ചങ്ങനാശേരി നഗരസഭ പൊതുജനാരോഗ്യവിഭാഗം ക്ലീൻസിറ്റി മാനേജറും ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറുമായ എം.മനോജ് അറിയിച്ചു.