പഠന ശിബിരം സംഘടിപ്പിച്ചു
Wednesday 19 November 2025 12:37 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒന്നാംവർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. ബിസിഎം കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചായിരുന്നു പരിപാടി. തെള്ളകം ചൈതന്യയിൽ കോട്ടയം സോഷ്യൽ സർവീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസുമുണ്ടായിരുന്നു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവർ പഠന ശിബിരത്തിന് നേതൃത്വം നൽകി.