സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ ഉദ്ഘാടനം
Wednesday 19 November 2025 12:38 AM IST
രാമപുരം : മാർ ആഗസ്തിനോസ് കോളേജിൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ മാനേജർ ഫാ. ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റ് ടിന്റു ഭദ്രൻ വർക്ക്‌ഷോപ്പ് നയിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെൽട്രോൺ റീജിയണൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ആദിത്യ രാജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരി, ശ്രീമതി സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ പങ്കെടുത്തു. കോളേജ് വിദ്യാർത്ഥികളെ കൂടാതെ പ്ലസ്ടു പാസ്സായ ആർക്കും കോഴ്‌സിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495443421.