കൂടുതൽ സമയം അനുവദിക്കണം
Wednesday 19 November 2025 12:42 AM IST
കോട്ടയം : എസ്.ഐ.ആർ നടപടിക്രമങ്ങൾ ഡിസംബർ നാലിനകം പൂർത്തീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം പരിശോധിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ ബി.എൽ.ഒമാരുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. മാനസിക സംഘർഷം കാരണം അവർക്ക് സമയബന്ധിതമായി ജോലി പൂർത്തീകരിക്കാൻ കഴിയുന്നില്ല. ഇതുവരെയും എന്യൂമറേഷൻ ഫോമുകളുടെ വിതരണം പോലും പൂർത്തിയായിട്ടില്ല. ഡിസംബർ നാലിനകം പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുക അപ്രയോഗികമാണെന്നും അദ്ദേഹം പറഞ്ഞു.