ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Wednesday 19 November 2025 12:56 AM IST

തലയോലപ്പറമ്പ് : പാഴ്‌സൽ ലോറിയും, ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ കോട്ടയം സ്വദേശിയായ ഗുഡ്‌സ് ലോറി ഡ്രൈവർക്ക് പരിക്ക്. വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 4 ഓടെയാണ് അപകടം. ഗുഡ്‌സ് ലോറിയുടെ ക്യാബിൻഭാഗം ഉള്ളിലേക്ക് അമർന്നാണ് ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റത്. പ്രദേശവാസികൾ ചേർന്ന് ആദ്യം പൊതിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരന്റ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ക്രെയിൻ എത്തിച്ചാണ് ലോറി റോഡിൽ നിന്ന് മാറ്റിയത്.