പ്രഭാസിന്റെ രാജാസാബിൽ കായൽ ആനന്ദി

Wednesday 19 November 2025 6:47 AM IST

റിബൽ സ്റ്റാർ പ്രഭാസ് നായകനായി മാരുതി സംവിധാനം ചെയ്യുന്ന ദ രാജാസാബിൽ തെന്നിന്ത്യൻ താരം കായൽ ആനന്ദി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് കായൽ ആനന്ദി അവതരിപ്പിക്കുന്നത്. കായൽ ആനന്ദി തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം .അദൃശ്യം എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു.

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി എത്തുന്ന രാജാസാബ് ഹൊറർ - ഫാന്റസി ആണ്. ഇരട്ടവേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് പ്രതിനായകൻ. ജനുവരി 9ന് ലോകവ്യാപകമായി തിയേറ്ററിൽ എത്തുന്ന രാജാസാബിൽ മാളവിക മോഹനൻ ആണ് നായിക. ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, റിദ്ധി കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം.

വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്നു. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും.