തീയവർ കുലൈ നടുങ്ക ട്രെയിലർ
അർജുൻ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയവർ കുലൈ നടുങ്ക' ട്രെയിലർ റിലീസ് ചെയ്തു . ആക്ഷൻ, സ്‌റ്റൈൽ, വൈകാരികത എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയത്. അർജുന്റെ ആക്ഷൻ മികവും ഐശ്വര്യ രാജേഷിന്റെ അഭിനയ തികവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നും ട്രെയിലർ കാണിച്ചു തരുന്നു . ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ കുറ്റാന്വേഷണ കഥയാണ് . ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ
എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: ശരവണൻ അഭിമന്യു, സംഗീതം: ഭരത് ആശീവാഗൻ, എഡിറ്റിംഗ്: ലോറൻസ് കിഷോർ. ജിഎസ് ആർട്സിന്റെ ബാനറിൽ ജി. അരുൾകുമാർ ആണ് നിർമ്മാണം. കേരളത്തിൽ ഗുഡ് സെലക്ഷൻ റിലീസ് ആണ് വിതരണം. പി.ആർ. ഒ
: പി. ശിവപ്രസാദ്