വിസ്മയ മോഹൻലാലിന്റെ തുടക്കം ആരംഭിച്ചു
വിസ്മയ മോഹൻലാൽ നായികയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ചു. കുടുംബ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ആണ് മറ്റൊരു പ്രധാന താരം. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു.മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, സംഗീതം. ജെക്സ് ബിജോയ്, . എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ , കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്,
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഡോ. എമിൽ ആന്റണിയും , ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് . പി.ആർ. ഒ വാഴൂർ ജോസ്.