പൂരക്കളിയിൽ കരിവെള്ളൂർ തന്നെ

Wednesday 19 November 2025 12:06 AM IST
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ കരിവെള്ളൂർ എ.വി.എസ്.ജി.എച്ച്.എസ്.എസ് കുട്ടികളുടെ ആഹ്ലാദം.

കണ്ണൂർ: തുടർച്ചയായ 25ാം വർഷവും പൂരക്കളിയിൽ കുത്തക കൈവിടാതെ കരിവെള്ളൂർ എ.വി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ. ഹൈസ്‌ക്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും ഒന്നാം സ്ഥാനമാണ്. അപ്യാൽ പ്രമോദാണ് പൂരക്കളി പരിശീലകൻ. 20 മിനുട്ടുള്ള മത്സരത്തിൽ 12 വിദ്യാർത്ഥികളാണ് ടീമിലുണ്ടായിരുന്നത്. ഹയർ സെക്കൻഡറി തലത്തിൽ മൂന്ന് ടീമും ഹൈസ്‌ക്കൂൾ തലത്തിൽ നാലു ടീമുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.