അന്നദാനം ആരംഭിച്ചു
Wednesday 19 November 2025 12:58 AM IST
ഇളങ്ങുളം : ധർമ്മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ ദേവസ്വത്തിന്റെ സഹകരണത്തോടെ ശബരിമല അയ്യപ്പസേവാസമാജം കൊങ്കൺപ്രാന്ത് ഘടകത്തിന്റെ പ്രസാദവിതരണം തുടങ്ങി. ഇളങ്ങുളം അന്നദാനകേന്ദ്രത്തിൽ ക്ഷേത്രമേൽശാന്തി കിഴക്കേയില്ലം അനിൽനമ്പൂതിരി ദീപം തെളിച്ചു. ദേവസ്വംസെക്രട്ടറി ഡി.കെ.സുനിൽകുമാർ ഉദ്ഘാടനപ്രസംഗം നടത്തി. അയ്യപ്പസേവാസമാജത്തിന്റെ സ്ഥാപകട്രസ്റ്റി സ്വാമി അയ്യപ്പദാസ് അയ്യപ്പധർമ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തി. കൊങ്കൺപ്രാന്ത് പ്രസിഡന്റ് ഡോ.സി.സരേഷ്നായർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ജനറൽസെക്രട്ടറി എം.എസ്.മോഹനൻനായർ, ദേവസ്വംപ്രസിഡന്റ് അഡ്വ.കെ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.