കോൺഗ്രസ് പ്രവർത്തകയോഗം

Wednesday 19 November 2025 1:59 AM IST

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ വാർഡുകളിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തും. പെൻഷൻ ഭവനിൽ നടന്ന പ്രവർത്തകയോഗത്തിൽ ഓരോ വാർഡുകളിലും പ്രവർത്തിക്കാൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയി പൂവത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പി.എ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മോഹദദാസ് പഴൂമല, കെ.കെ സുരേന്ദ്രൻ , യൂത്ത് ആദർശ് ബൈജു, എസ്.ഗണേഷ് വേങ്ങത്താനം എന്നിവർ പങ്കെടുത്തു.