പ്രാർത്ഥനാവാരം സമാപന സമ്മേളനം

Wednesday 19 November 2025 12:12 AM IST
അഖില ലോക പ്രാർത്ഥനാ വാരാചരണത്തിന്റെ ഭാഗമായി ചെമ്പേരി വൈ.എം.സ.ിഎ നടത്തിവന്ന പ്രാർത്ഥനാവാരം സമാപന സമ്മേളനം ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

പയ്യാവൂർ: മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധതയും എല്ലാവരെയും സ്‌നേഹിക്കാനുള്ള മനസുമാണ് യഥാർത്ഥ ഈശ്വര വിശ്വാസിക്ക് വേണ്ടതെന്ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്. അഖില ലോക പ്രാർത്ഥനാ വാരാചരണത്തിന്റെ ഭാഗമായി ചെമ്പേരി വൈ.എം.സി.എ നടത്തിവന്ന പ്രാർത്ഥനാവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് ഞരളക്കാട്ട്. വൈ.എം.സി.എ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷീൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജോസ് മേമടം ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഏരുവേശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, മുൻ പ്രസിഡന്റ് ജോമി ചാലിൽ, സെക്രട്ടറി റോബി ഇലവുങ്കൽ, വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ്, ഷൈബി കുഴിവേലിപ്പുറത്ത്, സജി കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.