റാങ്ക് ജേതാക്കളെ ആദരിച്ചു
Wednesday 19 November 2025 12:17 AM IST
മാഹി: പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെ ഗോൾഡ് മെഡൽ ജേതാക്കളായ മാഹി കോ ഓപ്പ്. കോളേജിലെ ബി.ബി.എ ടൂറിസം വിദ്യാർത്ഥിനി പി.കെ. ഫാത്തിമ, എം.ബി.എ ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് റിഷാൽ, ടി.വി വിവേക് എന്നിവരെ കോളേജ് ആദരിച്ചു. പൊലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ്‌ഗെ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. രജീഷ് വിശ്വനാഥൻ എന്നിവർ ആദരവ് സമർപ്പിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഇ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സജിത്ത് നാരായണൻ, ചാലക്കര പുരുഷു, ടി.എം സുധാകരൻ, എം.കെ. ശ്രീജേഷ്, ആശാലത സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മി ദേവി സ്വാഗതവും അമൽ മിഖേൽ നന്ദിയും പറഞ്ഞു.