അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പരിഷ്‌കരിക്കണം: കെ.പി.എസ്.ടി.എ
ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിലെ അപാകതയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ദൂര സ്ഥലങ്ങളിലേക്ക് അദ്ധ്യാപകർക്ക് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. തുറവൂരിലെ അദ്ധ്യാപകരെ കായംകുളം, മാവേലിക്കര വരെയും ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തുള്ളവരെ വടക്കേ അറ്റത്തേക്കുമാണ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്.അടിയന്തരമായി ഡ്യൂട്ടി പരിഷ്കരിച്ച് നൽകണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, സെക്രട്ടറിമാരായ ജോൺ ബോസ്കോ, ആർ.തനുജ, ജില്ലാ പ്രസിഡന്റ് കെ.ഡി. അജിമോൻ, സെക്രട്ടറി ഇ.ആർ.ഉദയകുമാർ, ട്രഷറർ രാജീവ് കണ്ടല്ലൂർ, കെ.രഘുകുമാർ, മിനി മാത്യു, ബിനോയ് വർഗീസ്, സോണി പവേലിൽ, വി.ശ്രീഹരി, എസ്.അമ്പിളി, വി.ആർ.ജോഷി ,ജോൺ ബ്രിട്ടോ, ബി.രാധാകൃഷ്ണൻ, പ്രകാശ് തോമസ് എന്നിവർ സംസാരിച്ചു.