മോഷ്ടാവ് എറണാകുളം ബിജു പിടിയിൽ

Wednesday 19 November 2025 1:04 AM IST

കുഴിത്തുറ : നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ പ്രത്യേക സംഘം പിടികൂടി.ആര്യനാട്, ചക്കിപ്പാറ സ്വദേശിയാണെങ്കിലുംഎറണാകുളം കേന്ദ്രീകരിച്ചാണ് 46 കാരനായ ബിജുവിന്റെ പ്രവർത്തനം കൂടുതൽ. കഴിഞ്ഞ 4 ന് കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ കന്നുമാമൂട്ടിൽ വച്ച് , ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ മൂന്ന് പവൻ മാല പൊട്ടിച്ച ശേഷം രക്ഷപ്പെട്ടിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കാട്ടാക്കടയ്ക്ക് സമീപം വച്ചാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 20 ഗ്രാം സ്വർണവും പിടിച്ചെടുത്തു. പളുകൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.