റീൽസിൽ നിന്ന് പഠിച്ചു: തമിഴ് പ്രസംഗത്തിൽ ഒന്നാംസ്ഥാനം
Wednesday 19 November 2025 12:09 AM IST
കണ്ണൂർ: തമിഴ് പ്രസംഗത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അനിരുദ്ധ് തമിഴ് പഠിച്ചത് റീൽസിലൂടെ. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്. അനിരുദ്ധിന്റെ അമ്മ ബിന്ദുവാണ് തമിഴിലെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്. ഷൊർണൂർ സ്വദേശിയായ അമ്മ പഠിച്ചത് തമിഴ്നാട്ടിലാണ്. ഡെവലപ്മെന്റ്സ് ഇൻ സയൻസ് എന്ന വിഷയത്തിൽ സ്വതസിദ്ധമായ ശൈലിയിൽ സ്വന്തമായി ആർജിച്ച തമിഴ് അറിവുകൾ കൊണ്ട് അനിരുദ്ധ് പിന്തള്ളിയത് ആറ് പേരെ. ചെറുപ്പം മുതൽ തന്നെ കാണുന്നതും കേൾക്കുന്നതുമെല്ലാം തമിഴാണ്. താഴെ ചൊവ്വ സ്വദേശിയാണ്. അച്ഛൻ: ബാലസുബ്രഹ്മണ്യം. സഹോദരി: പ്രഥിക്ഷ.