നേകശ്രീയുടെ ഒന്നാം സമ്മാനം അച്ഛനുള്ള സ്നേഹ സമ്മാനം

Wednesday 19 November 2025 12:17 AM IST
നേകശ്രീ

കണ്ണൂർ: എൽ.പി വിഭാഗം തമിഴ് പ്രസംഗത്തിൽ നേകശ്രീ കരസ്ഥാമാക്കിയ ഒന്നാം സമ്മാനം തന്റെ അച്ഛനുള്ള സ്നേഹസമ്മാനം കൂടി. തമിഴ്നാട് ഈറോഡ് സ്വദേശിയായ നേകശ്രീയുടെ അച്ഛൻ കെ.ജി. ഗോപു നേകശ്രീയുടെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് നേകശ്രീ പഠിച്ചതും വളർന്നതുമെല്ലാം നാട്ടിൽ തന്നെ. എന്നാൽ നാട്ടിലെത്തിയിട്ടും മകളെ തമിഴ് പഠിപ്പിക്കാൻ കണ്ണൂർ സർവ്വകലാശാല ജീവനക്കാരി കൂടിയായ അമ്മ എം. രതി മറന്നില്ല. വളരെ ചെറുപ്പത്തിൽ തന്നെ നേകശ്രീ തമിഴ് നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയ എന്നതായിരുന്നു പ്രസംഗത്തിൽ വിഷയം. മാവിലായി എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് നേകശ്രീ. ആദ്യമായാണ് മത്സരിക്കുന്നത്.