ഗ്രന്ഥശാലപുസ്തക വിതരണ ഉദ്ഘാടനം

Wednesday 19 November 2025 2:36 AM IST

വിഴിഞ്ഞം : ശ്രീഅയ്യങ്കാളി ട്രസ്റ്റ് വെങ്ങാനൂരിൽ രൂപീകരിച്ച ശ്രീഅയ്യങ്കാളി സ്മാരക ഗ്രന്ഥശാലയുടെ പുസ്തക വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥിനി ബി.ടി.സഭയ ശങ്കരർക്ക് ആദ്യ പുസ്തകം നൽകി.ട്രസ്റ്റ് ചെയർമാൻ വെങ്ങാനൂർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പാറവിളവിജയൻ ട്രഷറർ ബി.വിജയൻ പുത്തം കാനം അജയൻ ഗ്രന്ഥശാലഭാരവാഹികളായ ബിനു, സുധീർ സന്തോഷ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.